Bathery: Wayanad ഡി സി സി മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന അമ്പലവയൽ നരിക്കുണ്ട് പി വി ബാലചന്ദ്രൻ (71) അന്തരിച്ചു. സംസ്ക്കാരം 22-09-2023-വെള്ളിയാഴ്ച നരിക്കുണ്ടിലെ വീട്ടുവളപ്പിൽ നടക്കും. വിദേശത്തുള്ള മക്കൾ എത്തിയതിന് ശേഷമാണ് സംസ്ക്കാരം. ഭാര്യ: മീനാക്ഷി. മക്കൾ: മിഥുൻ, മിഷ.
വയനാട് ഡി.സി.സി പ്രസിഡൻ്റ, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം, Wayanad ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ, ജില്ലാ പഞ്ചായത്തംഗം, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, കോഫി ബോഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2021 ഒക്ടോബറിൽ 52 വർഷത്തെ കോൺഗ്രസ് പ്രവർത്തനം ഉപേക്ഷിച്ച് ഇദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു.
ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നായിരുന്നു രാജീ. വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രിയ രംഗത്തെത്തിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു.