Play Video

Free ആയി ഹജ്ജ് – പുതിയ തട്ടിപ്പ് വ്യാപകം

hop thamarassery poster

ആഭ്യന്തര തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം(Saudi Hajj Umrah Ministry). ഹജ്ജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച്(fake websites) ജാഗ്രത പുലര്‍ത്തണമെന്നും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിക്കണം. ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എത്മര്‍ന ആപ്പിലൂടെയും, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും മാത്രമാണ് നല്‍കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

ഇത്തരം തട്ടിപ്പ് വെബ്‌സൈറ്റുകള്‍ പണം, സ്വകാര്യ വിവരങ്ങള്‍ എന്നിവ തട്ടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവില്‍ ഹജ്ജ് തീര്‍ഥാടനം സാധ്യമാക്കാമെന്ന വാഗ്ദാനമാണ് ഇവര്‍ നല്‍കുന്നത്. പരാതികള്‍ ഉയര്‍ന്നതോടെ ചില വ്യക്തികള്‍ക്കെതിരെയും, വെബ്‌സൈറ്റുകള്‍ക്കെതിരെയും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹജ്ജ് രജിസ്‌ട്രേഷന് ജൂണ്‍ 11 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 65 വയസിന് താഴെ പ്രായമുള്ള, സൗദി അറേബ്യയില്‍ നിലവില്‍ ഉള്ളവരായ, പൗരന്മാര്‍ക്കും, പ്രവാസികള്‍ക്കും ആഭ്യന്തര തീര്‍ത്ഥാടകരായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പൗരന്മാരും, പ്രവാസികളും ഉള്‍പ്പടെ ആകെ ഒന്നരലക്ഷം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഇത്തവണ അനുമതിയുള്ളത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test