Ganja found abandoned at railway station image

Railway സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

hop thamarassery poster

Vadakara: വടകര എക്സൈസും ആർ.പി.എ ഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും Vadakara ആർ.പി.എഫും വടകര Railway സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 8.250 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്ലാറ്റ് ഫോമിൽ ഇരിപ്പിടങ്ങൾക്കടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. ആർ. പി.എഫും എക്സൈസും ചൊവ്വാഴ്ച പുലർച്ച നാലോടെ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്ന് കരുതുന്നത്.

ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കടന്നു പോയതിനു ശേഷമാണ് ബാഗ് ശ്രദ്ധയിൽ പെട്ടത്. പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വടകര അസി. എക്സൈസ് ഇൻസ്പെക്‌ടർ കെ. വി. മുരളി, ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് സ്ക്വാഡ് സബ് ഇൻസ്പെക്‌ടർ ദീപക്, അസി. സബ് ഇൻസ്പെക്ടർ കെ.എം. ഷൈജു, വടകര ആർ.പി.എഫ് അസി. സബ് ഇൻസ്പെക്ട ർ പി.പി. ബിനീഷ്, എക്സൈസ് പ്രിവന്റിവ് ഓഫിസർമാരായ എൻ.കെ. വിനോദൻ, കെ. സുനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ രാഹുൽ ആക്കിലേരി, എം.പി. വിനീത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test