Kalpetta: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിലും ഓട്ടോറിക്ഷയിലും വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. കൽപ്പറ്റയിലെ ലഹരിവിൽപ്പനക്കാരിൽ പ്രധാനിയായ ചുണ്ടേൽ, പൂളക്കുന്ന്, പട്ടരുമഠത്തിൽ വീട്ടിൽ, സാബു ആൻ്റണി(47) യെ സംഭവത്തിൽ അറസ്റ്റ് ചെയ്‌തു.
വീടിനുള്ളിൽ നിന്ന് 2.172 കിലോയും, ഓട്ടോറിക്ഷയിൽ നിന്ന് 24.97 ഗ്രാം കഞ്ചാവുമാണ് ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടിച്ചെടുത്തത്. ഇയാൾ മോഷണം, അടിപിടി, സ്ത്രീത്വത്തെ അപമാനിക്കൽ, ലഹരിക്കേസുകൾ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Kalpetta police arrested a major drug dealer, Sabu Antony, after seizing over 2 kg of ganja from his house and auto-rickshaw. He is a repeat offender with several criminal cases pending, including theft and drug charges.