പുല്ലൂരാംപാറ പന്തലാടിക്കൽ ജിന്റോ ജോർജ് (42)ൽനിന്നാണ് പിഴയീടാക്കിയത്. ഇയാളുടെപേരിൽ പുഴയോരത്ത് മാലിന്യം തള്ളിയതിന് Thiruvambady പോലീസും കേസെടുത്തിട്ടുണ്ട്. പുഴയുടെ തീരത്ത് മാലിന്യം തള്ളിയനിലയിൽ കണ്ട നാട്ടുകാർ വിവരം ഗ്രാമപ്പഞ്ചായത്തിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മാലിന്യത്തിൽനിന്ന് ലഭിച്ച സ്കൂൾവിദ്യാർഥിയുടെ ഡയറിയിലെയും ടെലിഫോൺ ബില്ലിലെയും മേൽവിലാസത്തിൽനിന്നാണ് തെളിവുലഭിച്ചത്. Thiruvambady SI EK Ramya യുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി.
സൂപ്പി ചക്കിട്ടാങ്കണ്ടി, ജെറി കടത്തലാക്കുന്നേൽ എന്നിവരിൽനിന്നാണ് പിഴയിട്ടത്. ചേരനാണ്ടി പുഴയിലും മലയങ്ങാട് പ്രദേശത്തും മാലിന്യംതള്ളിയതിനാണ് നടപടിയെടുത്തത്. സെക്രട്ടറി കെ.സി. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ വിപിൻ, ഹെൽത്ത് ഇൻസ്പെക്ടർ അതുൽ, ഷിബിൽ, സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.