Thamarassery: താമരശ്ശേരി ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായുള്ള പെണ്ണാട് വിതരണ പദ്ധതി ഉൽഘാടനം Thamarassery ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുൾ റഹിമാൻ മാസ്റ്റർ നിർവ്വഹിച്ചു.
ചടങ്ങിൽ അയ്യൂബ് ഖാൻ (സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ), മഞ്ജിത കുറ്റിയാക്കിൽ (ചെയർപേർസൺ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ), മെമ്പർമാരായ എ പി മുസ്തഫ, എം.അനിൽ മാസ്റ്റർ, ഫസീല ഹബീബ്, ഡോ. ലിനുപ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.