Kozhikode: റിയാദിൽ നിന്ന് സ്വർണം കടത്തിയ സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരൻ ആയ Engapuzha സ്വദേശി അമൽ ചെറിയാനും സ്വർണം വാങ്ങാൻ എത്തിയ Thamarassery സ്വദേശികൾ ആയ റിയാസ്, മുസ്തഫ എന്നിവരാണ് പിടിയിലായത്.
രണ്ട് എമർജൻസി ലൈറ്റുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 600 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. വിപണിയിൽ 37 ലക്ഷത്തിന് മുകളിൽ വിലയുള്ള സ്വർണമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ 10 ദിവസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് നടത്തുന്ന നാലാമത്തെ സ്വർണ്ണ വേട്ടയാണ് ഇത്.
അതിനിടെ, കഴിഞ്ഞ ദിവസവും കരിപ്പൂര്‍ വിമാന താവളത്തില്‍ വൻ സ്വർണ വേട്ട നടന്നിരുന്നു. വിമാനത്തിലെ ശുചി മുറിയിൽ ഒളിപ്പിച്ച രണ്ട് കോടി രൂപ വില വരുന്ന സ്വർണ കട്ടികൾ കസ്റ്റംസ് പിടികൂടുകയായിരുന്നു. മറ്റൊരു സംഭവത്തിൽ പാന്റിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യാത്രക്കാരനും 3 സുഹൃത്തുക്കളും പൊലീസിന്‍റെ പിടിയിലായി.
ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ സ്വർണം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്‍റെ ശുചി മുറിയിൽ നിന്ന് സ്വർണ കട്ടികൾ കണ്ടെടുത്തത്. ഡസ്റ്റ്ബിന്നിൽ ഒളിപ്പിച്ച നിലയിൽ 28 സ്വർണ കട്ടികളാണ് കിട്ടിയത്. 3317 ഗ്രാം തൂക്കം വരുന്നതാണ് സ്വർണം. സ്വർണക്കടത്ത് സംഘത്തിനായി കസ്റ്റംസ് അന്വേഷണം തുടങ്ങി.