Thamarassery: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് Thamarassery താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി.
ആർദ്രം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രത്യേക സേവനങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോ, ഏതൊക്കെ തലത്തിൽ ഇത്തരം സേവനങ്ങൾ മെച്ചപ്പെടുത്തണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ ആശുപത്രി സന്ദർശനം .
അത്യാഹിത വിഭാഗം, വിവിധ വാർഡുകൾ, റൂമുകൾ, ഒ പി സൗകര്യം, ഫാർമസി, ലാബുകൾ, പുതിയ കെട്ടിട നിർമ്മാണം എന്നിവ മന്ത്രി നേരിട്ട് പരിശോധിച്ച് വിലയിരുത്തി. കൂടാതെ ആശുപത്രി ജീവനക്കാർ, രോഗികൾ, രോഗികൾക്ക് കൂട്ടിരിക്കുന്നവർ എന്നിവരുമായി ആശുപത്രിയിലെ സേവനങ്ങളും സൗകര്യങ്ങളും ചോദിച്ചറിയുകയും ചെയ്തു. ആശുപത്രിയിലെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
രോഗികളും,നാട്ടുകാരും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശുപത്രിയിലെ കുറവുകൾ ചൂണ്ടിക്കാട്ടി നിവേദനങ്ങൾ നൽകി.
മന്ത്രിക്കൊപ്പം ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് ഡോ റീന കെ ജെ, അഡിഷണൽ DHS ഡോ രാജേന്ദ്രൻ എൻ, DMO ഡോ കെ കെ രാജാറാം ഡെപ്യൂട്ടി DMO ഡോ ലതിക വി ആർ, DPM ഡോ ഷാജി സി കെ എ നായരും പങ്കെടുത്തു