Mavoor: കോഴിക്കോട്- മാവൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. താത്തൂർ പൊയിൽ കല്ലിടുംമ്പിൽ പരേതനായ ചെറിയ ആലിയുടെ മകൻ അബ്ദുൽ ഖാദർ (57 ) ആണ് മരിച്ചത്.
ഇന്ന് രാവിലെ തുക്ബയിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ സമീപത്തെ ഹോസ്പ്‌പിറ്റലിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി പ്രവാസിയാണ് അബ്‌ദുൽ ഖാദർ.
ഭാര്യ: ഹസീന. മക്കൾ : റാസി അലി, റാമി അലി, അനൂദ്, സദീം. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ അൽ കോബാർ KMCC വെൽഫെയർ കമ്മറ്റി ചെയർമാൻ ഹുസ്സൈൻ നിലമ്പൂരിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.
Abdul Khader (57), a long-time expatriate from Mavoor, Kozhikode, died of a heart attack in Thuqbah, Saudi Arabia. Despite being rushed to a hospital, he passed away. He leaves behind his wife Haseena and four children. Repatriation procedures are being coordinated by the KMCC Welfare Committee in Al Khobar.














