അതിശക്തമായ മഴ: നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

hop thamarassery poster
Kalpetta: അതിശക്തമായ മഴയുടെ(Rain) പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ രണ്ട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടാണുള്ളത്. വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതേസമയം റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
കോഴിക്കോട് ജില്ലയില്‍ നിലവില്‍ 15 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. 592 പേരെ മാറ്റി പാര്‍പ്പിച്ചു. 165 കുടുംബങ്ങള്‍ ക്യാംപുകളിലാണുള്ളത്. വൈത്തിരി താലൂക്കില്‍ ആറും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഏഴും മാനന്തവാടി താലൂക്കില്‍ രണ്ടും ക്യാംപുകളാണ് തുറന്നത്. കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

 

 


Heavy rain has prompted the government to declare a holiday tomorrow for all schools and educational institutions in Wayanad and Kozhikode districts due to a red alert issued in both areas. The closure includes tuition centers, madrasas, anganwadis, and professional colleges but excludes residential schools and colleges. In Kozhikode, 15 relief camps have been set up, housing 592 people from 165 families as precautionary measures against the severe weather.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test