Kozhikode: ജില്ലയിൽ കനത്ത മഴ തുടരുന്നു. കാറ്റും മഴയും പല ഭാഗത്തും ശക്തിപ്രാപിച്ചു. പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. കടന്തറപുഴയിലും ചടയൻതോട് പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. പ്രദേശത്തെ ആറ് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കാവിലുംപാറ മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മരുതോങ്കര പശുക്കടവിൽ പ്രക്കൻതോട് മലയിൽ താമസിക്കുന്ന നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50-60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
Heavy rains and strong winds continue across Kozhikode district, with flash floods reported in multiple rivers and a suspected landslide in Pashukadavu forest area. Several families have been relocated from flood-prone and hilly regions. Authorities warn of continued moderate rain and strong winds in the coming hours.














