Thamarassery, വീട്ടിൽ കയറി അക്രമം; അറസ്റ്റിലായത് 3 പേർ, മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

hop thamarassery poster

Thamarassery: പരപ്പൻ പൊയിൽ കതിരോട് വീട് ആക്രമിച്ച് വാഹനങ്ങൾ തകർത്ത കേസിൽ മൂന്നു പേരെ ഇതുവരെ പോലീസ് അറസ്റ്റു ചെയ്തു.

കതിരോട് കല്ലുവെട്ടും കുഴി മുഹമ്മദ് ഷഹൽ, പൂളക്കൽ നൗഷീർ, മുനീർ എന്നിവരാണ് പിടിയിലായത്, വീടാക്രമിച്ച കേസിൽ ആകെ 19 പ്രതികളും, പോലീസിനെ ആക്രമിച്ച സംഭവത്തിൽ 25 പ്രതികളുമാണ് ഉള്ളത്.
പ്രതികളെ പിടികൂടുന്നതിനായി റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രംഗത്തുണ്ട്,പ്രതികളുടെ ഓരോ നീക്കവും പോലീസ് നിരീക്ഷിച്ചു വരികയാണ്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പരപ്പൻ പൊയിൽ കതിരോടുള്ള ഓട്ടോ ഡ്രൈവറായ നൗഷാദിൻ്റെ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമമുണ്ടായതും, ബന്ധുക്കൾക്ക് അടക്കം മർദ്ദനമേറ്റതും.

ഓട്ടോറിക്ഷ ഹോൺ മുഴക്കി എന്നാരോപിച്ചുണ്ടായ തർക്കമാണ് പിന്നീട്‌ രണ്ടു തവണയായി സംഘർഷത്തിൽ കലാശിച്ചത്.സംഭവത്തിൽ രണ്ടു പോലീസുകാർ അടക്കം 8 പേർക്ക് പരുക്കേറ്റിരുന്നു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test