Idukki മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ ഉത്തരവ്

hop thamarassery poster

Idukki: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ (ജൂൺ 28, ശനിയാഴ്ച) തുറക്കാൻ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കളക്ടർ എം. വിസ്നേശ്വരി ഉത്തരവിട്ടു.

വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് മുൻപായി ആളുകളെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. അതേസമയം ഇത്രയും ആളുകൾ സ്വന്തം വീടുകളിൽനിന്ന് മാറാൻ തയ്യാറാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതേയുള്ളൂ.

മുൻപ് 2023-ൽ രാത്രികാലങ്ങളിൽ തമിഴ്നാട് മുന്നറിയിപ്പില്ലാതെ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടിരുന്നു. ഇത് പെരിയാറിൽ ജലനിരപ്പുയരുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.

 

 


The Idukki district administration has warned that the Mullaperiyar dam may be opened on June 28. Authorities have ordered the evacuation of over 3,200 people from nearby areas as a precaution. Residents are to be moved to relief camps by 8 PM on June 27. Concerns remain about public cooperation due to the dam’s current water level. Past incidents, such as the unannounced water release in 2023, add to the urgency.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test