കേരളത്തിലായിരുന്നെങ്കില്‍…

hop thamarassery poster
അങ്കോളയിലെ മണ്ണിടിച്ചിൽ കേരളത്തിലായിരുന്നെങ്കിലെന്ന് ആയിരം വട്ടം പറഞ്ഞുപോയിട്ടുണ്ടാവും ഈ ആറുദിവസത്തിനുള്ളില്‍ ഓരോ മലയാളിയും.
പക്ഷേ, പറഞ്ഞു മതിയാക്കി നിസ്സഹായത ഉള്‍ക്കൊണ്ട് അവനവന്‍റെ ജീവിതത്തിലേക്കു തിരിച്ചു പോവാന്‍ പറ്റണ്ടേ?
കർണാടക വേറെ രാജ്യത്തൊന്നുമല്ലല്ലോ, പാസ്പോർട്ടും വിസയുമൊന്നും വേണ്ടല്ലോ,
നമുക്കെല്ലാവർക്കും കൂടി പോയി കൈ കൊണ്ടും തൂമ്പ കൊണ്ടും
കിട്ടുന്ന ആയുധങ്ങള്‍ കൊണ്ടെല്ലാം മണ്ണു നീക്കി അവനെയിങ്ങു കൊണ്ടുപോന്നൂടേന്നുമൊക്കെ എത്രയോ ആലോചിച്ചുപോയി.
അങ്ങനത്തെ തോന്നലില്‍
ഇറങ്ങിപ്പുറപ്പെടുന്നവരാണ് ഈ ചെറുപ്പക്കാർ.
മുക്കത്തുനിന്നുള്ള റെസ്ക്യൂ ടീം.
കർണാടക സർക്കാർ രക്ഷാദൗത്യത്തിൽ ചേരാൻ സമ്മതിക്കുമോ എന്നൊന്നും അറിയില്ല.
പക്ഷേ, ഇവിടെ ഇരിപ്പുറയ്ക്കണ്ടേ…!
എന്‍റെ മുക്കം, കർമ ഓമശേരി, പുൽപറമ്പ് രക്ഷാസേന – സംഘടനകളിലെ ചുറുപ്പക്കാരാണ്.
ബാലുശ്ശേരിയില്‍ നിന്നൊക്കെ പോയ യുവാക്കള്‍ മുന്നേ അവിടെയെത്തിയിട്ടുണ്ട്.
ഇനി കർണാടക സർക്കാർ അനുവദിച്ചാൽ രക്ഷാപ്രവർത്തനത്തിന് ഇവരും ഒപ്പമുണ്ടാവും.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test