Thamarassery: ചമലില്‍ ഭക്ഷണം കഴിച്ച പണം ആവശ്യപ്പെട്ടതില്‍ പ്രകോപിതരായ യുവാവ് കട അടിച്ചു തകര്‍ത്ത് ഉടമയെ മര്‍ദ്ധിച്ചു.
മദ്യ ലഹരിയിലാണ് യുവാവ് കട അടിച്ചു തകർത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. നൈസ് ബേക്കറി ഉടമ ചമൽ കല്ലേരി നൗഷാദിനാണ് ക്രൂരമായി മർദ്ദനമേറ്റത്. നൗഷാദിനെ Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ചമൽ സ്വദേശി ജിതു ലാലാണ് അക്രമത്തിന് പിന്നിലെന്ന് കടയുടമ നൗഷാദ് പറഞ്ഞു. ജിതു ലാലിനേയും സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.