Inaugurated the Saptati Memorial Temple at MGM Higher Secondary School, Engapuzha. image

Engapuzha, MGM ഹയർ സെക്കൻഡറി സ്കൂളിലെ സപ്തതി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.

hop thamarassery poster

Engapuzha: എം .ജി .എം. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച സപ്തതി സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം എം.കെ. രാഘവൻ എംപി നിർവഹിച്ചു.

കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മലബാർ ഭദ്രാസനാധിപൻ ഗീ വർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. 3 നിലകളിലായി 18 മുറികളോടു കൂടിയ കെട്ടിടം മാനേജ്മെൻ്റിൻ്റെ സഹായത്തോടെയാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്

ഹയർ സെക്കൻഡറി വിഭാഗത്തിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബിൻ്റെയും ഹൈസ്കൂൾ വിഭാഗത്തിലെ സയൻസ് ലാബിൻ്റെയും ഉദ്ഘാടനവും ചടങ്ങിൽ നടത്തി. പുതുപ്പാടി സെൻ്റ് പോൾസ് ആശ്രമം മാനേജർ ഫിനഹാസ് റമ്പാൻ, സ്കൂൾ കോർഡിനേറ്റർ ഫാ. ബേബി ജോൺ, പിടിഎ പ്രസിഡന്റ് ഫാ. ജോസഫ് പി.വർഗീസ്, പുതുപ്പാടി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഗീവർഗീസ് ജോർജ്, പുതുപ്പാടി സെൻ്റ് പോൾസ് കോൺവൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ കെ. അച്ചാമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി.സുനീർ, പഞ്ചായത്ത് അംഗം അമൽ രാജ്, പ്രിൻസിപ്പൽ മേരി ഫിലിപ്പോസ് തരകൻ , ഹെഡ്മാസ്റ്റർ സിബി വർഗീസ്,പിടിഎ വൈസ് പ്രസിഡന്റ് ഡെന്നി വർഗീസ്, പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.സി. വേലായുധൻ, തോമസ് ഏബ്രഹാം, സബീഷ് ടി. പുന്നൂസ്, മുഹമ്മദ് ഫിർഷാദ് അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടത്തിയ യാത്രയയപ്പ് സമ്മേളനവും സെൻ്റ് ഗ്രീഗോറിയോസ് നഴ്സറി സ്കൂൾ വാർഷികാഘോഷവും ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന സിബി പോൾ, വി.പി. അന്നമ്മ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.

ഇന്ന് (30.01.2024 ചൊവ്വ) രാവിലെ സ്കൂൾ വാർഷികാഘോഷം ഗായകൻ ഋതു രാജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ‘ഗാല 2 കെ 24’ നടത്തും.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test