ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു, Thamarassery, ബോധവൽക്കരണ ക്ലാസ് നടത്തി.

hop thamarassery poster

രാജ്യത്ത് ഇന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നതിൻ്റെ ഭാഗമായി Thamarassery, പോലീസ് സ്റ്റേഷനിൽ ബോധവൽക്കരണ ക്ലാസ് നടത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, മധ്യമ പ്രവർത്തകരും പങ്കെടുത്തു.താമരശ്ശേരി ഇൻസ്പെക്ടർ കെ ഒ പ്രദീപ് പുതിയ നിയമത്തെ സംബന്ധിച്ച് വിശദീകരിച്ചു.

164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങളാണ് പുതിയ നിയമം വന്നതോടെ ചരിത്രമായത്.

ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്.

ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും.

അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം തന്നെയായിരിക്കും.  നൽകി.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test