Iqrah Public School image

ശിശുദിനം ആഘോഷിച്ചു ശ്രദ്ധേയമായി Iqrah Public School

hop thamarassery poster

Thiruvambady: കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ഇന്നലെ രാജ്യം ശിശുദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി, തിരുവമ്പാടി Iqrah Public School ൽ വേറിട്ട രീതിയിൽ ശിശു ദിനാഘോഷം സംഘടിപ്പിച്ചു ശ്രദ്ധേയമായി.
തിരുവമ്പാടിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന  സ്നേഹാലയത്തിലെ മുത്തച്ഛൻ മാരുടെ ഒപ്പം ആയിരുന്നു ഇഖ്റഹ് പബ്ലിക് സ്കൂളിലെ കുരുന്നുകളുടെ ശിശുദിനാഘോഷം.

പ്രിയപ്പെട്ട മുത്തച്ഛൻമാർക്ക് ഭക്ഷണവും മധുര പലഹാരങ്ങളും ഒരുക്കി, കളിയും ചിരികളുമായി ശിശുദിനം മനോഹരമാക്കി Iqrah Public School ലെ കുരുന്നുകൂട്ടം.
കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ സ്നേഹത്തിന്റെയും കരുതലിന്റെയും ചിന്തകൾ വളർത്തിയെടുക്കാൻ ആണ് വേറിട്ട രീതിയിൽ ശിശുദിനം ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് Iqrah Public School പ്രിൻസിപ്പൽ ഷബ്‌ന ടീച്ചർ പറഞ്ഞു.

പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഷബ്‌ന ടീച്ചർ ശിശുദിന സന്ദേശം കൈമാറി. വിവിധ കലാ പരിപാടികൾക്ക് അധ്യാപകരും സ്കൂൾ മാനേജ്മെന്റും നേതൃത്വം നൽകി.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test