Balussery: ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ
(ഐ.ആർ.എം.യു) ബാലു ശ്ശേരി മേഘല ഐ ഡി കാർഡ് വിതരണവും ഇഫ്താർ മീറ്റും നടന്നു. ബാലുശ്ശേരി റെസ്റ്റ് ഹൗസ് സമീപത്തെ കെ. പോപ് ( K pop cafe ) വെച്ച് നടന്ന പരിപാടി ഐ.ആർ.എം.യു.ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി മേഘല പ്രസിഡന്റ് നൗഷാദ് മങ്കയം അധ്യക്ഷത വഹിച്ചു.. ഐ.ആർ.എം.യു . ജില്ലാ സെക്രട്ടറി
പി.കെ.പ്രിയേഷ് കുമാർ, ജില്ലാ ട്രഷറർ കെ.ടി.കെ. റഷീദ് , ജില്ലാ കമ്മിറ്റി അംഗം രഘുനാഥ് പുറ്റാട് എന്നിവർ സംസാരിച്ചു. ബാലുശ്ശേരി മേഘല സെക്രട്ടറി സതീഷ് . എ.പിസ്വാഗതവും ബാലുശ്ശേരി മേഘല ട്രഷറർ രമനീഷ് കോരങ്ങാട് നന്ദിയും പറഞ്ഞു.
മേഘലകമ്മിറ്റി അംഗങ്ങൾ ആയ ആദർശ് മാർവൽ, പ്രജീഷ് കുമാർ , ദീപക് കുമാർ . പി.സാജ് രാജ്, രാധാകൃഷ്ണൻ ഉള്ളൂർ എന്നിവർ പങ്കെടുത്തു.