ISM യൂത്ത് വൈബ് വെള്ളിയാഴ്ച താമരശ്ശേരിയയിൽ

hop thamarassery poster

Thamarassery: ” നാശമാണ് ലഹരി അടുക്കരുത് അടുപ്പിക്കരുത്” എന്ന പ്രമേയത്തിലുള്ള കാമ്പയിനിൻ്റെ ഭാഗമായി ISM സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് വൈബ് ഏപ്രിൽ 25 ന് വെള്ളി വൈകു:4.30 ന് താമരശ്ശേരിയിൽ നടക്കും. വർധിച്ചു വരുന്ന ലഹരിയുടെയും അരാജകത്വ പ്രവണതകളുടെയും വ്യാപനത്തിനെതിരെ കൗമാര യൗവനത്തെ ബോധവൽക്കരിക്കുകയും സജ്ജരാക്കുകയുമാണ് കാമ്പയിൻ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

ഈ കഴിഞ്ഞ ചെറിയ പെരുന്നാൾ സുദിനത്തിലാണ് ശാഖാ തലങ്ങളിൽ വ്യത്യസ്ത പരിപാടികളോടെ ലഹരി വിരുദ്ധ കാമ്പയിന് തുടക്കം കുറിച്ചത്. നാട്ടുകൂട്ടം, സന്ദേശ യാത്ര, എക്സിബിഷൻ, പോസ്റ്റർ പ്രദർശനം, പെൻഫ്ലുവൻസ്, വിചിന്തനം മീറ്റ്, കിക്കോഫ് തുടങ്ങിയ പരിപാടികൾ നടന്നു വരുന്നു. യൂത്ത് വൈബ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഡോ: ഹുസൈൻ മടവൂർ, പി ടി എ റഹീം എം എൽ എ , നജീബ് കാന്തപുരം എം എൽ എ , സ്വാമി നരസിംഹാനന്ദ, ഫാദർ മാർ റെമിജിയോസ്, റിജിൽ മാക്കുറ്റി, അഡ്വ : പി ഗവാസ്, ദീപു തിരുവമ്പാടി, വി എം ഉമ്മർ മാസ്റ്റർ, എ അരവിന്ദൻ, ശുക്കൂർ സ്വലാഹി, മുസ്തഫാ തൻവീർ,ജലീൽ മാമാങ്കര എന്നിവർ പ്രസംഗിക്കും.യൂത്ത് വൈബിൻ്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഷാജി മണ്ണിൽ കടവ് ചെയർമാനും, റഹ്മത്തുല്ല സ്വലാഹി കൺവീനുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.

 

 


As part of the anti-drug campaign ISM Youth Vibe, a grand event will be held in Thamarassery on Friday, April 25 at 4:30 PM. With the theme “Drugs destroy – stay away, don’t approach”, the campaign mainly aims to raise awareness among adolescents and youth against the growing menace of drugs and antisocial tendencies.

Prominent political and social figures will attend the event. M.K. Raghavan MP will inaugurate the program. A large organizing committee has been formed for the successful execution of the event.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test