Balussery വിനോദസഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം

hop thamarassery poster
Balussery: വിനോദസഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം. ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. ഓഫ് റോഡ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ജീപ്പ് പാറയുടെ മുകളില്‍ നിന്നും താഴോട്ട് മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ജീപ്പ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നാണ് അറിയുന്നത്. സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
അതേസമയം കനത്തമഴയിൽ കക്കയം-തലയാട് റോഡിൽ മലയോര ഹൈവേ നിർമ്മാണം നടക്കുന്ന 28-ാംമൈൽ-തലയാട് ഭാഗത്ത് മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ മേഖലയിലൂടെയുള്ള യാത്രകൾ പൂർണമായി നിരോധിച്ചതായി പിഡബ്ല്യുഡി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ഇരുപത്തിയാറാം മൈൽ ഭാഗത്ത് വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്. റോഡു നിർമ്മാണത്തിനായി കുത്തനെ മണ്ണിടിച്ച മേഖലയിൽ മുകളിൽ നിന്നുള്ള പാറക്കല്ലുകളും മണ്ണും മരങ്ങളും ഒരുമിച്ച് താഴോട്ടു പതിക്കുകയായിരുന്നു.

 

 


A jeep overturned at the Vayalada tourist spot in Balussery after slipping from a rock ledge. Although the jeep was partially damaged, no injuries were reported, and the passengers escaped unhurt. Vehicle entry to the area is reportedly unauthorized, and locals informed forest officials and police. Meanwhile, due to continuous heavy rain, landslides are occurring along the Kakkayam-Thalayad road, particularly near the 28th mile stretch where hill highway construction is in progress. Authorities have completely banned travel through the area for safety.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test