kadalundy-major-drug-bust-two-arrested-with-350-grams-of-mdma

Kadalundy വൻ ലഹരി മരുന്ന് വേട്ട. 350 ഗ്രാം MDMA യുമായി രണ്ട് പേർ പിടിയിൽ

hop thamarassery poster

Kadalundy :Malappuram- Kozhikode ജില്ല അതിർത്തിയായ കടലുണ്ടിയിൽ വൻ ലഹരി മരുന്ന് വേട്ട. 350 ഗ്രാം MDMA യുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.കോഴിക്കോട് സ്വദേശികളായ ലബീബ് ,മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്. കടലുണ്ടി പാലത്തിനടിയിൽ നിന്നാണ് പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് വിവിധ ഇടങ്ങളിൽ എത്തിച്ചു വിൽപ്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യം.എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഇന്നലെ വൈകിട്ട് മുതൽ എക്സൈസ് സംഘം കടലുണ്ടി പാലം കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്ന് രാവിലെ കാറിൽ ലഹരി മരുന്നുമായി എത്തിയ സംഘം എക്സൈസിന്റെ വലയിലാവുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.

 

 


Kadalundy: A major drug bust was carried out at Kadalundy, the border between Malappuram and Kozhikode districts. The Excise team arrested two individuals with 350 grams of MDMA. The accused, Labeeb and Muhammad Ali, are natives of Kozhikode. They were apprehended under the Kadalundy Bridge while attempting to smuggle the drugs.

The contraband was sourced from Bangalore and was intended for distribution across various locations. Acting on a tip-off, the Excise department launched an operation and intensified surveillance around the Kadalundy Bridge from last evening. The suspects, who arrived in a car carrying the drugs, were caught this morning. The vehicle used in the crime has also been taken into custody. Further investigations are underway to determine if more individuals are involved in the case.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test