Kaithapoyil: കൈതപൊയിൽ ദിവ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം സ്വീകരണവും സംഘടിപ്പിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റർ മെമെന്റോ വിതരണം ചെയ്തു ഉത്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഏ.പി ബഷീർ അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സണ് റംല അസീസ് മുഖ്യാഥിതിയായി പങ്കെടുത്തു.
ആർ കെ. ശാഫി മാസ്റ്റർ മൊട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. സി.കെ. ബഷീർ . പി.ജാഫർ ,കെ സി ഷിഹാബ്, സുഫിയാനലി പി.കെ. എ .ഷൈജൽ. ഡോ ഫെമിന ജാസ്മിൻ ആർ കെ മൊയ്തീൻ കോയ ഹാജി
എ പി മുഹമ്മദ്, നൗഷാദ് പി.പി മനാഫ് .ആർ.കെ. ടി കെ സുബൈർ, സി.ടി യൂസഫ് ,ഷമീർ പി, എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി പി.എസ് മുജീബ് സ്വാഗതവും വി.കെ. കാദർ നന്ദിയും പറഞ്ഞു.
Kaithapoyil Divya Arts & Sports Club organized a felicitation ceremony to honor students who excelled in SSLC, Plus Two, CBSE, LSS, and USS exams. The event was inaugurated by Koduvally Block Panchayat President K.M. Ashraf Master, with Club President A.P. Basheer presiding. Chief guest Ramla Azeez and several local dignitaries offered congratulations