Thiruvambady: കക്കുണ്ട് – മണ്ണുഞ്ഞി തൊട്ടിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുകയും തോടിന്റെ നീരോഴുക്ക് തടസപെടുകയും രോഗങ്ങൾ പടരുകയും ചെയ്യുന്നു. പഞ്ചായത്ത് അധികാരികളും ഹെൽത്ത് ഡിപ്പാർട്ട്മെൻറ് മുഖം തിരിക്കുന്നു. കേരള സർക്കാരിന്റെ തെളിനീർ ഒഴുകും നവ കേരളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ ഈ വർഷം നന്നാക്കിഎന്നു പറയുന്നത് കേട്ടത് മാത്രം നന്നാക്കിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞതന്ന് CPIM ആരോപിച്ചു.
ഈ ഭഗത്തോട് വിവേചനം കാണിക്കുകയും. തോട് നന്നാക്കാത്തതും. ഈ മേഖലയിൽ പകർച്ച വ്യാധികൾ പടരുന്നതും. വികസന മുരടിപ്പും മാത്രം ആണെന്ന് ആരോപിച്ചു. കക്കുണ്ട് – മണ്ണുഞ്ഞി – കൂടരഞ്ഞി റോഡിന്റെ ശോചനീയ അവസ്ഥയും ഫണ്ടുകൾ വെക്കാതെ റോഡ് നന്നാകാത്തതും. ഈ ഭാഗത്ത്നാട്ടുക്കാർക്ക് കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. CPIM കക്കുണ്ട് ബ്രാഞ്ച് സ്ഥലം സന്ദർശിച്ചു പ്രതിഷേധം രേഖ പെടുത്തി.
കാലങ്ങളയുള്ള UDF മെമ്പർമാരുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് ടൗൺ വാർഡിന്റെ ഈ ദുരവസ്ഥക് കാരണമെന്ന് CPIM കക്കുണ്ട് ബ്രാഞ്ച് ആരോപിച്ചു .
UDF വാർഡ് മെമ്പറുടെ ഈ നടപടിയിൽ പ്രതിഷേധിക്കുകയും എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ പരുപാടിയിൽ ലോക്കൽ കമ്മറ്റി മെമ്പർ ജമീഷ് ഇളംത്തുരുത്തിയിൽ, ബ്രാഞ്ച് സെക്രട്ടറി നിസാമുദ്ധീൻ പി. ജെ, സനൂബ് പാറക്കൽ, സണ്ണി, അബ്ദുറഹിമാൻ, അബ്ദു ആറങ്ങോടൻ, ഷമീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
In Thiruvambady’s Kakkund–Mannunji area, waste is blocking a local stream, causing health issues. CPI(M) accused the UDF ward member of negligence and demanded urgent action, highlighting poor sanitation, road conditions, and lack of development. They organized a protest after visiting the site.