Kalpetta: ലോക ലഹരി വിരുദ്ധ ദിനത്തിൽ റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം (RAAF) _ ലഹരി വിരുദ്ധ സംഗമം നടത്തി ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.മികച്ച പരിശീലകരെ ഉൾപ്പെടുത്തി ക്യാമ്പസുകളിൽ റോഡ് സുരക്ഷാ ക്ലാസ്സുകളും – ലഹരി ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. കൽപ്പറ്റ അഫാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷത വഹിച്ചു.
ജന:സെക്രട്ടറി സജി മണ്ടലത്തിൽ സ്വാഗതം ആശംസിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ഇ.ഷംസുദ്ദീൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ജിംഷിൻ സുരേഷ്, നൗഫൽ.വി.കെ, ജോൺ.കെ.ജെ, ഉസ്മാൻ.പി, ഹനീഫ മേമന, ടി.ടി.സുലൈമാൻ, സി.മമ്മു ഹാജി എന്നിവർ പ്രസംഗിച്ചു.
An anti-drug meeting was held in Kalpetta by the Road Accident Action Forum (RAAF) in observance of World Anti-Drug Day. The program included a pledge against drug use and plans to organize road safety and drug awareness classes in campuses. The event featured speeches by various leaders and was held at the AFAS Hotel Auditorium.