Kalpetta, Ganja case accused gets two years rigorous imprisonment and fine image

Kalpetta, കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പിഴയും

hop thamarassery poster

Kalpetta: കഞ്ചാവ് കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. മൈലമ്പാടി അപ്പാട് പാറക്കൽ വീട്ടിൽ മനോജി (52) നെയാണ് കല്‍പറ്റ അഡീഷനല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ് സ്‌പെഷല്‍) കോടതി ജഡ്ജ് എസ്.കെ. അനില്‍കുമാർ ശിക്ഷിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം.

1.387 കി.ഗ്രാം കഞ്ചാവുമായി മധുകൊല്ലിയിൽ വെച്ച് മീനങ്ങാടി സബ് ഇന്‍സ്‌പെക്ടറായിരുന്ന എ.യു. ജയപ്രകാശാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ സുധാകരനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.യു. സുരേഷ്‌ കുമാര്‍ ഹാജരായി.

 
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test