Kalpetta, Katana re-inhabited area; Warning image

Kalpetta, കാട്ടാന വീണ്ടും ജനവാസ മേഖലയില്‍; ജാഗ്രതാ നിര്‍ദേശം

hop thamarassery poster

Kalpetta: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍. ഇന്നലെ രാത്രിയാണ് ബൈരക്കുപ്പ വനത്തില്‍ നിന്ന് ആന പുറത്തിറങ്ങിയത്.

പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെ മുള്ളന്‍ കൊല്ലി പഞ്ചായത്തില്‍ വനം വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ആനയെ മയക്കുവെടി വെച്ച് പിടി കൂടാന്‍ വനം വകുപ്പ് തയ്യാറായി നില്‍ക്കുകയാണ്. ആനയെവിടെയെന്ന് കൃത്യമായി സ്‌പോട്ട് ചെയ്താല്‍ മാത്രമെ വനം വകുപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. ആന ജനവാസ മേഖലയായതിനാല്‍ ദൗത്യം വളരെ ദുഷ്‌കരമായിരിക്കും.

ബേലൂര്‍ മോഴ കഴിഞ്ഞ രണ്ടു ദിവസമായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു. കേരള അതിര്‍ത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗര്‍ ഹോള വനത്തിലായിരുന്നു. ഉള്‍ കാട്ടിലായിരുന്നതിനാല്‍ മയക്കുവെടി വെയ്ക്കുന്നതില്‍ പ്രതിസന്ധി നേരിട്ടിരുന്നു

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test