Kalpetta, threatened by nude photo shoot; The youth will be severely imprisoned and fined image

Kalpetta, നഗ്ന ഫോട്ടോ പകർത്തി ഭീഷണി; യുവാവിന് കഠിന തടവും പിഴയും

hop thamarassery poster

Kalpetta: വയനാട്ടിൽ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍ കുട്ടിയോട് സ്നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവിന് 49 വര്‍ഷം കഠിന തടവും 2,27,000 രൂപ പിഴയും.

മുട്ടില്‍ പരിയാരം ആലംപാറ വീട്ടില്‍ എ.പി. മുനീര്‍(29)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് കെ.ആര്‍. സുനില്‍ കുമാര്‍ ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.

പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയെ പ്രതി പരിചയപ്പെട്ട് സ്നേഹം നടിച്ച് പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ലൈംഗീകാതിക്രമം നടത്തിയത്. പിന്നീട് പെൺ കുട്ടിയുടെ നഗ്‌ന ഫോട്ടോയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും വീട്ടിലേക്ക് വിളിച്ചു വരുത്തിയും പ്രതി വീണ്ടും ലൈംഗികാതിക്രമം നടത്തി. ഇതോടെയാണ് കുട്ടി വിവരം വീട്ടിൽ പറയുന്നത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Kalpetta പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.എച്ച്.ഒ പി. പ്രമോദും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റസാഖുമാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test