kerala court

Kannur പതിമൂന്ന്കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവ്

hop thamarassery poster

Kannur: തളിപ്പറമ്പിൽ 13 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് മരണം വരെ തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയും വിധിച്ചു. Taliparamba പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഗർഭിണിയായതോടെ വീടിനടുത്തുള്ള 15 കാരനാണ് ഇതിനുത്തരവാദിയെന്ന് ഇയാൾ മകളെ ഭീഷണിപ്പെടുത്തി പറയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിതാവ് തന്നെയെന്ന് പൊലീസ് കണ്ടെത്തിയത്.

റിമാൻഡിലായിരുന്ന ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്ക് പോയി. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ വിധി പറയേണ്ടിയിരുന്ന കേസ് പ്രതി സ്ഥലത്തില്ലാത്തതിനാൽ മാറ്റി വയ്ക്കുകയായിരുന്നു. അടുത്തിടെ ഇയാൾ നാട്ടിലെത്തിയപ്പോൾ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുകയും വിധിപറയുകയുമായിരുന്നു

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test