Omassery: വിദ്യാർഥികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നില നിർത്തുന്നതിനുമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിളയിച്ച കരനെല്ലിന്റെ വിളവെടുപ്പ് നടത്തി.
സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ മുക്കം കൃഷിഭവന്റെ സഹകരണത്തോടെയാണ് കര നെൽകൃഷി ചെയ്തത്. സംസ്ഥാന വിത്തുല്പാദന കേന്ദ്രമായ പേരാമ്പ്രയിൽ നിന്നാണ് നൂറ്റിപ്പത്തു ദിവസം കൊണ്ട് വിളവെടുക്കാവുന്ന ജ്യോതി എന്നയിനം വിത്ത് ലഭ്യമാക്കിയത്.
കരനെൽ വിളവെടുപ്പിന്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ നിർവഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡന്റ് അബ്ദുൾ സത്താർ, വൈസ് പ്രസിഡന്റ് ആന്റണി ഫ്രാൻസീസ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് തോമസ് ജോൺ, അധ്യാപകരായ ബിജു മാത്യു, പി എം ഷാനിൽ , വിമൽ വിനോയി ,കെ ജെ
ഷെല്ലി , സാന്ദ്ര സെബാസ്റ്റ്യൻ, റോസ്മി രാജു , നമിത ജോസഫ് വിദ്യാർഥി പ്രതിനിധി അതുൽ ആന്റണി എന്നിവർ പ്രസംഗിച്ചു.