Kattippara: ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ഭാഷാ നൈപുണികൾ വികസിക്കുന്നതിനായി ഭാഷോത്സവം നടത്തി നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കൽ. പ്രധാന അധ്യാപിക ശ്രീമതി ചിപ്പി രാജ് ഭാഷോത്സവം ഉദ്ഘാടനം ചെയ്തു
ഭാഷോത്സവത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കുട്ടികൾ സ്വയമേ തയ്യാറാക്കിയ വാർത്താ പത്രങ്ങൾ ക്ലാസ് ലീഡർമാർ പ്രധാന അധ്യാപികയ്ക്ക് നൽകി പ്രകാശനം ചെയ്തു.
വരും ദിവസങ്ങളിലും പാഠ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിശേഷങ്ങൾ ഉൾപ്പെടുത്തി പത്രങ്ങൾ തയ്യാറാക്കുന്നതായിരിക്കും എന്ന് ഒന്നാം ക്ലാസ് അധ്യാപകർ അറിയിച്ചു. ഭാഷോത്സവത്തിന്റെ ഭാഗമായി, രണ്ടാം ക്ലാസ് അധ്യാപിക സോണിയ സി രസകരമായ ആoഗ്യ പാട്ടോടു കൂടി പാട്ടരങ്ങു പരിപാടിക്ക് തുടക്കം കുറിച്ചു.
മാതാ പിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ഭാഷോത്സവത്തിന് മാറ്റു കൂട്ടി. കുട്ടികൾ തയ്യാറാക്കിയ പത്രങ്ങൾ, മറ്റു സഹ പാഠികളിലും രക്ഷിതാക്കളിലും കൗതുകമുണർത്തി. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഭാഷോത്സവം മുന്നേറുന്നതാണെന്നും, കുട്ടികളുടെ ഭാഷാ വികാസത്തിന് കൂടുതൽ കൗതുകകരമായ പ്രവർത്തനങ്ങൾ നടത്തുന്നതായിരിക്കും എന്നും ക്ലാസ് അധ്യാപകരായ മീന ക്രിസ്റ്റി, ആഷ്‌ന റോസ് ആന്റണി എന്നിവർ അഭിപ്രായപ്പെട്ടു. രക്ഷിതാക്കളായ പ്രജീഷ്, നീതു എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ചു.