Kattippara: കേരളത്തിന്റ ചരിത്രവും സാംസ്കാരിക വൈവിധ്യവും കുട്ടികൾക്ക് പകർന്നു നൽകാൻ ഉതകുന്ന വിവിധ പരിപാടികളോടെ വെട്ടിഒഴിഞ്ഞ തോട്ടം ജി എൽ പി സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.
കേരളത്തിൻറെ പ്രത്യേകതകൾ രേഖപ്പെടുത്തിയ റിബണുകൾ അണിഞ്ഞും പ്രസംഗം, ഗാനാലാപനം എന്നീ പരിപാടികൾ അവതരിപ്പിച്ചും വിദ്യാർഥികൾ ഈ ദിനം അവിസ്മരണീയമാക്കി.
കുട്ടികൾ തയ്യാറാക്കിയ കേരളപ്പിറവി ദിന പതിപ്പുകൾ ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്റഫ് പ്രകാശനം ചെയ്തു. ഫ്ലോററ്റ്സ് എന്ന പേരിൽ ഇംഗ്ലീഷ് ക്ലബ്ബ് തയ്യാറാക്കിയ പതിപ്പുകൾ മുജീബ് റഹ്മാൻ, ഹസ്ന, സംഷീർ, ഖാലിദ് എന്നിവർ പുറത്തിറക്കി.
ദീപമോൾ, സൈഫുന്നിസ, ശരണ്യ, ദീപ,ആര്യ തുടങ്ങിയവർ സംബന്ധിച്ചു.