Kattippara സുവർണ്ണ വിസ്മയം ജൂബിലി ലോഗോ പ്രകാശനം ചെയ്തു

hop thamarassery poster

Kattippara: അഞ്ച് പതിറ്റാണ്ടായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിജ്ഞാന കേന്ദ്രമായി നിലകൊള്ളുന്ന നിർമ്മല യു.പി. സ്കൂൾ അതിന്റെ സുവർണ്ണ ജൂബിലിയുടെ നിറവിലാണ്. നീണ്ട അൻപതു വർഷം കൊണ്ട് അനേകായിരം പൗരന്മാരെ രൂപപ്പെടുത്തുവാനും അറിവ് പകർന്നു കൊടുക്കുവാനും ഈ സ്ഥാപനത്തിന് സാധിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവർണ്ണ ജൂബിലി ലോഗോ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശനം ചെയ്തു.

 

വാർഡ് മെമ്പർ ശ്രീ: അനിൽ ജോർജ് അധ്യക്ഷനായ ചടങ്ങിൽപ്രസിഡന്റ് ശ്രീ: പ്രേംജി ജെയിംസ് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: അഷറഫ് പൂലോട്, പിടിഎ പ്രസിഡന്റ് ശ്രീ: ഹാസിഫ് പി എം, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ: നൂറുദ്ദിൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ എൽഎസ്എസ്, യു എസ് എസ്, സംസ്കൃത സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർഥികളെ അനുമോദിച്ചു. കാര്യപരിപാടികൾക്ക് പ്രധാന അധ്യാപിക ശ്രീമതി: ജിസ്ന ജോസ് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി അശ്വതി ചടങ്ങിന് നന്ദി അർപ്പിച്ചു.

 

 


Nirmala U.P. School in Kattippara has entered its Golden Jubilee year, marking 50 years of educational service. The celebrations began with the unveiling of the Jubilee logo in a ceremony held at the school auditorium. Local leaders, PTA representatives, and staff participated in the event, and scholarship-winning students were honored. The event highlighted the school’s long-standing contribution to the community’s educational growth.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test