Kodanchery: ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2023 അനുബന്ധിച്ച് നടത്തുന്ന വിവിധ കലാകായിക മത്സരങ്ങളുടെ വിളംബരം അറിയിച്ചുകൊണ്ട് Kodanchery അങ്ങാടിയിൽ 16 ക്ലബ്ബിനെ പ്രതിനിധീകരിച്ച് യുവതി യുവാക്കൾ നിരന്ന വിളംബര ജാഥ സംഘടിപ്പിച്ചു.
കലാ മത്സര വേദിയായ സെൻറ് ജോസഫ് എൽ പി സ്കൂളിൽ നിന്നും ആരംഭിച്ച വിളംബര ജാഥ നഗര പ്രദക്ഷിണം നടത്തി ഫുട്ബോൾ മത്സരം നടക്കുന്ന സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.
വിളംബര ജാഥയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ഷാജു ടി പി തേൻമലയിൽ, ബിന്ദു ജോർജ്, വനജ വിജയൻ, ലീലാമ്മ കണ്ടത്തിൽ, സൂസൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.