Kodanchery: 2023-24 ജില്ലാ,സബ്ജില്ല കലോത്സവങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ പൂവോട് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
പ്രസ്തുത പരിപാടി Kodanchery സബ് ഇൻസ്പെക്ടർ സാജു സി സി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് മെമ്പർ മഹറൂഫ് തട്ടാഞ്ചേരി, വാർഡ് മെമ്പർ ഷീജ ബാബു, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കുഞ്ഞമ്മദ്, ജീന (പൂവോട് അംഗൻവാടി ടീച്ചർ), മജീദ് ചെറുതൂര്, ഫ്രാൻസിസ്, ഫൈബിന കുഞ്ഞാലി, സുഹറ കെ പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ ചെയർമാൻ സമദ് അധ്യക്ഷം വഹിച്ചു. കൺവീനർ പി കെ അബ്ദുൽ ഗഫൂർ സ്വാഗതവും വൈസ് പ്രസിഡണ്ട് വിനോജാ മുരളി നന്ദിയും പറഞ്ഞു.