Kodanchery, NSS cohabitation camp started image_cleanup

Kodanchery, എൻ എസ് എസ് സഹവാസ ക്യാമ്പിന് തുടക്കമായി

hop thamarassery poster

Kodanchery: വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ഒന്നാം വർഷ വിദ്യാർഥികൾക്കായി ഡിസംബർ 26 മുതൽ ജനുവരി 1വരെ നടത്തപ്പെടുന്ന സപ്ത ദിന സ്പെഷ്യൽ സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം തെയ്യപ്പാറ സെന്റ് തോമസ് യു പി സ്കൂളിൽ വച്ചു നടന്നു.

ക്യാമ്പിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ എൻഎസ്എസ് പതാക ഉയർത്തി. വോളന്റിയേഴ്സിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതിനു ശേഷം വോളണ്ടിയേഴ്സും അധ്യാപകരും ചേർന്ന് തെയ്യപ്പാറ അങ്ങാടിയിലേക്ക് വിളംബര ജാഥ സംഘടിപ്പിച്ചു.

സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു ജോർജ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ Kodanchery ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ്‌ തോമസ് ചെമ്പകശ്ശേരി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ വാസുദേവൻ മാസ്റ്റർ, മുൻ മെമ്പർ സജിനി രാമൻകുട്ടി പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി, മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി, സ്റ്റാഫ്‌ സെക്രട്ടറി റോഷൻ ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു.

സത്യനാന്തര കാലം എന്ന വിഷയത്തിൽ സെന്റ് ജോർജ്സ് എച്ച്‌ എസ് എസ്, കുളത്തുവയൽ മുൻ പ്രിൻസിപ്പലും ഐ ഇ എൽ ടി എസ് ട്രയിനറുമായ തങ്കച്ചൻ സർ ക്യാമ്പിനു ആമുഖ സെഷൻ നൽകി. ജീവിതത്തിൽ ആർജ്ജിക്കേണ്ട സത്യസന്ധതയേയും, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വായനശീലത്തിന്റെ പ്രാധാന്യവും വോളണ്ടിയേഴ്സിന് ബോധ്യപ്പെടുത്തി.

ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മാസ്മരിക പ്രകടനം മജീഷ്യൻ ജിക്ക്സോ വോളണ്ടിയേഴ്സിനായി കാഴ്ചവച്ചു. സെന്റ് തോമസ് ചർച്ച് തെയ്യപ്പാറ വികാരിയും സ്കൂൾ മാനേജറുമായ റവ. ഫാ. ജോസ് പെണ്ണാപ്പറമ്പിൽ ക്യാമ്പ് സന്ദർശിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസർ സ്മിത കെ ഉദ്ഘാടനത്തിന് എത്തിയവർക്കെല്ലാം നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. വിനീത ഷോബി ആങ്കറിങ്ങ് നടത്തി. സ്കൂൾ എൻ എൻ എസ് വോളന്റീയേർസും, അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test