Kodanchery സേവന ദിനം ആചരിച്ചു

hop thamarassery poster

Kodanchery: ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ വയോജന സൗഹൃദ സമ്പർക്ക പരുപാടി “റാന്തൽ ” ന്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പാറമല അൽഫോൻസാ പകൽ വീടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചൂരമുണ്ട ഗവ. ആയുർവേദ ഡിസ്‌പെൻസറി ക്യാമ്പസ്‌ ശുചീകരണ പ്രവർത്തനം നടത്തി. പ്രവർത്തനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ്‌ തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ് ഫാ.പോൾ മരിയ പീറ്റർ, സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ടെസ്സി, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജമീല അസ്സിസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൺ സൂസൻ വർഗീസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി തറകണ്ടം, മെമ്പർമാരായ ചിന്നമ്മ മാത്യു, വനജ വിജയൻ, JHI സിജോയ്, അൽഫോൻസാ പകൽവീട് സെക്രട്ടറി മേഴ്‌സി കായിത്തറ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സേവന ദിനം ആചരിച്ചു

ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ വയോജന സൗഹൃദ സമ്പർക്ക പരുപാടി ” റാന്തൽ “ന്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മീൻമുട്ടി മഹാത്മാ പകൽ വീടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചെമ്പുകടവ് Govt. ഡിസ്‌പെൻസറി പരിസരം ശുചീകരണം നടത്തി. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ  ജോസ് പെരുമ്പള്ളി ഉദ്ഘാടനം ചെയ്ത പ്രവർത്തനങ്ങൾക്ക് മഹാത്മാ പകൽ വീട് പ്രസിഡന്റ്‌  P.I. തോമസ്, സെക്രട്ടറി ജോസ് അബ്രഹാം ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ വോളന്റീർസ് എന്നിവർ നേതൃത്വം നൽകി.

 

 


Kodanchery marked Sevana Dinam (Service Day) with joint initiatives by Arm of Hope Charitable Trust and local Grama Panchayat day homes. Cleaning drives were carried out at Chooramunda Ayurveda Dispensary and Chembukadavu Govt. Dispensary. The events were inaugurated by Panchayat leaders and actively supported by trust members, day home representatives, healthcare staff, and volunteers. These activities highlighted community participation and commitment to cleanliness, healthcare, and elder-friendly initiatives.

i phone xs 2

test