Kodanchery: വേളംങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് വിദ്യാർത്ഥികൾ കേന്ദ്ര സർക്കാരിന്റെ ദേശീയ ജനിതക സംരക്ഷണ പുരസ്കാരം രാഷ്‌ട്രപതിയിൽ നിന്നും നേടിയ ജോൺ ജോസഫിനെ ആദരിച്ചു.
വിദ്യാർത്ഥികൾക്കായി സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി. സുധർമ്മ എസ് ഐ സിയാണ് മെമെന്റോ നൽകി ആദരിച്ചത്. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ത്രിദിന സഹവാസ ക്യാമ്പ് എലീസിയം 2023ന്റെ ഭാഗമായി വിദ്യാർത്ഥികൾക്കു പുരസ്‌കാര ജേതാവിനോട് സംവദിക്കാനും കൃഷിയിടം സന്ദർശിക്കുവാനും അവസരം ലഭിച്ചത് വേറിട്ട അനുഭവമായി മാറി.
കൃഷിയുടെ പ്രാധാന്യം, കൃഷിയിലെ വൈവിധ്യം, വിവിധയിനം വിദേശ ഫല വൃക്ഷ ഇനങ്ങൾ, അവയുടെ പരിപാലനം, തുടങ്ങിയവ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്നിവയിലൂടെ ജനിതക സംരക്ഷണം നടത്തുന്നതെങ്ങനെയെന്നും അറിയാനും വിദ്യാർത്ഥികൾക്ക് സാധിച്ചു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലീഡേഴ്‌സ്, പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ് ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പോൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്മിത. കെ തുടങ്ങിയവർ നേതൃത്വം നൽകി.