Kodanchery: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച പിണറായി സർക്കാരിന്റെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി Kodanchery ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. കർഷ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കാപ്പാട്ട് മല, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ, ഫ്രാൻസിസ് ചാലിൽ, ബാബു പട്ടരാട്, നാസർ പി പി മുറംപാത്തി, ജിജി എലുവാലുങ്കൽ, ജോസഫ് ആലവേലി, സിസിലി ജേക്കബ്, വിൽസൺ തറപ്പിൽ, ബാബു പെരിയപ്പുറം, ജോസഫ് ചെന്നിക്കര, സിദ്ദിഖ് കാഞ്ഞിരാടൻ, ദിവാകരൻ ചാർവേലി, ഗോപാലൻ മുറംപാത്തി എന്നിവർ പ്രസംഗിച്ചു.