Kodanchery: ഇന്ന് പുലർച്ചെ നെല്ലിപ്പൊയിൽ – പുല്ലൂരാംപാറ റോഡിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ കല്ലന്ത്രമേട് സ്വദേശി പൂവത്തിങ്കൽ ബെന്നി (53 വയസ്സ് ) മരണപ്പെട്ടു.
നെല്ലിപ്പൊയിൽ നിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പൊയ്ക്കൊണ്ടിരുന്ന സ്കൂട്ടർ റോഡിൽ നിന്ന് തെന്നി മാറി സമീപത്തെ വീടിന്റെ മതിലിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ Thamarassery ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പൊള്ളക്കച്ചാലിൽ ഷൈബി ആണ് ഭാര്യ. മക്കൾ: ജിന്റോ ബെന്നി, ജിജോ ബെന്നി. മരുമക്കൾ : ലിനറ്റ്, മരിയ.