Kodanchery: ഗ്രാമ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ ഉന്മൂലനം ചെയ്യുന്നതിനായി തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാരുടെ സംഘം ഇന്ന് കോടഞ്ചേരിയിൽ എത്തിച്ചേരുന്നു.
കാട്ടു പന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ നിവാസികൾ അതാതു വാർഡ് മെമ്പർമാരുമായോ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായോ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
2, 3, 4 തീയതികളിലായി Kodanchery ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടു പന്നികൾക്കായുള്ള തിരച്ചിൽ ജനകീയ പിന്തുണയുടെ നടത്തപ്പെടുന്നതാണ് എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.