Kodanchery: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച REFLECTIONS 2024 ദേശീയ സെമിനാറിൽ ഒന്നാമതായി.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ കൊടുവള്ളി ബി ആർ സി തലത്തിൽ എച്ച് എസ് എസ്,വി എച്ച് എസ് ഇ വിഭാഗം വിദ്യാർഥികൾക്കായി ‘റിഫ്ലക്ഷൻസ് 2024’ എന്ന പേരിലാണ് സെമിനാർ സംഘടിപ്പിച്ചത്.
Thamarassery ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന പ്രസ്തുത സെമിനാറിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI) വെല്ലുവിളികളും സാദ്ധ്യതകളും എന്ന വിഷയത്തിലാണ് വിദ്യാർത്ഥികൾ പ്രൊജക്ട് അവതരിപ്പിച്ചത്.
പ്ലസ് ടു സയൻസ് വിദ്യാർത്ഥിനികളായ ക്രിസ്റ്റീനാ ജിജി, എൽന എസ് ജോൺ, അൻസിറ്റ പീറ്റർ, അനിറ്റ മാത്യു, അലെന അനിൽ എന്നിവരാണ് സെമിനാറിൽ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, സൈബർ സെക്യൂരിറ്റി എന്നിവയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി കോർത്തിണക്കിയാണ് വിദ്യാർത്ഥികൾ പ്രൊജക്ട് അവതരിപ്പിച്ചത്.
അധ്യാപികയായ റാണി ആൻ ജോൺസൺ, രക്ഷിതാക്കൾ, പ്രിൻസിപ്പൽ, സ്കൂൾ മാനേജ്മെന്റ് എന്നിവർ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി.