Kodanchery: കോടഞ്ചേരി വട്ടച്ചിറ ഉന്നതിയിലെ ബന്ധു വീട്ടിലെത്തിയ ആദിവാസി യുവതി കുഴഞ്ഞു വീണു മരിച്ചു. ആനക്കാം പൊയിൽ മുത്തപ്പൻപുഴ ഉന്നതിയിലെ അറ്റത്ത് ശിവേന്തുവിൻ്റെ ഭാര്യ ദിവ്യ (22) ആണ് മരിച്ചത്. വട്ടച്ചിറ ഉന്നതിയിലെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിന് എത്തിയതായിരുന്നു യുവതി. വീട്ടിൽ തളർന്ന് വീണതിനെ തുടർന്ന് അയൽ വീട്ടുകാർ ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൾ: ശ്രീധ്യ.
A 22-year-old tribal woman, Divya from Anakkampoyil, died after collapsing at a relative’s house in Kodanchery while attending a post-death ceremony. Despite being rushed to Thamarassery Taluk Hospital, she could not be saved. She is survived by her young daughter, Sreedhya.