Kodanchery: വനാതിർത്തിയിലുള്ള റവന്യൂ ഭൂമിയിൽ പ്രതീകാത്മക തീവേലി സ്ഥാപിച്ച് പടക്കം പൊട്ടിച്ച് വന്യ മൃഗങ്ങളെ പ്രതിരോധിക്കാൻ Kodanchery മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
റവന്യൂ ഭൂമിയിൽ പ്രവേശിക്കുന്ന വന്യ മൃഗങ്ങളെ ഉപാധികൾ ഇല്ലാതെ വെടി വെക്കാൻ കർഷകർക്ക് അനുവാദം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. വന്യ മൃഗ ശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിൽ ആണ് മലയോര കർഷകർ എന്ന് യോഗം ആരോപിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്,കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബാബു പരാട് സാബു മനയിൽ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സജി നിരവത്ത്, ആനി ജോൺ, ജോസ് പൈക, വിൽസൺ തറപ്പേൽ, ബിജു ഓത്തിക്കൽ, വിൽസൺ തറപ്പിൽ, ബേബി കളപ്പുര, ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ പ്രസംഗിച്ചു.