Kodenchery: കോടഞ്ചേരി ഗ്രാമപഞ്ചായത്തും നെല്ലിപ്പൊയിൽ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും സംയുക്തമായി പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.
സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വിൽസൺ തറപ്പേൽ അധ്യക്ഷത വഹിക്കുകയും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സ്മിത കെ.എസ് മുഖ്യപ്രഭാഷണം നടത്തുകയും ഗ്രാമപഞ്ചായത്ത് മെമ്പർ സൂസൻ വർഗീസ് ആശംസകൾ അർപ്പിക്കുകയും ചെയ്തു
നാഷണൽ ആയുഷ് മിഷൻ യോഗ ഇൻസ്ട്രക്ടർ ഡോ. ആഷ ജോസഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള യോഗ പരിശീലനം നടത്തുകയും സ്റ്റാഫ് സെക്രട്ടറി സി. അന്നമ്മ തോമസ് ചടങ്ങിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
300 ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരും യോഗപരിശീലനത്തിൽ സജീവമായി പങ്കുകൊണ്ടു.