Koduvally: Koduvally ഗവ: കോളേജിൽ എസ് എഫ് ഐ- എം എസ് എഫ് സംഘർഷം. സംഘർഷത്തിൽ നാല് എം എസ് എഫുകാർക്കും രണ്ട് എസ് എഫ് ഐക്കാർക്കും പരിക്കേറ്റു. എസ് എഫ് ഐ മെമ്പർഷിപ്പ് ചേർത്തലുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കു തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഇരു കൂട്ടരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.