Koduvally: കാലങ്ങളായി വില സൂചികയിൽ ഉണ്ടാവുന്ന വ്യതിയാനത്തിനനുസരിച്ച് കേന്ദ്ര നിരക്കിൽ ക്ഷാമബത്ത വർഷത്തിൽ രണ്ടുപ്രാവശ്യം സംസ്ഥാന ജീവനക്കാർകും അധ്യാപകർക്കും നൽകിവരുന്നതാണ് . ഈ സർക്കാർ അധികാരത്തിൽ വന്നത്തിന് ശേഷം മൂന്ന് വർഷം ക്ഷാമബത്ത നൽകിയില്ല. അതിനാൽ ആറ് ഗഡു കുടിശ്ശികയായി കിടക്കുകയാണ്. ഈ വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച ക്ഷാമബത്തയുടെ 39 മാസത്തെ കുടിശ്ശിക, ശമ്പള പരിഷ്കരണ കുടിശിക ഉൾപ്പെടെ മുഴുവൻ കുടിശികയും കൊടുത്തു തീർക്കുകയും, ജീവനക്കാർക്കുള്ള ക്ഷാമബത്ത മുഴുവൻ നൽകണമെന്നും ജീവനക്കാരെ വിശ്വാസത്തിൽ എടുത്തു കൊണ്ട് ഭരണകൂടം മുന്നോട്ടുപോകണമെന്ന് കൊടുവള്ളി ഉപജില്ല നേതൃതല കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന നിർവാഹക സമിതി അംഗം പി എം ശ്രീജിത്ത് അഭിപ്രായപ്പെട്ടു. ഉപജില്ല പ്രസിഡണ്ട്
പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ഷാജു പി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി,
വി. ഷക്കീല,പി.സിജു, കെ. ജിലേഷ്, നീരജ് ലാൽ, ദീപ,ബെന്നി ജോർജ്,
കെ. കെ.ജസീർ, നവനീത് മോഹൻ, ജ്യോതി ഗംഗാധരൻ, ഒ.കെ മധു, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തുകൊണ്ട് സംസാരിച്ചു.