Koduvally, പരപ്പൻപൊയിൽ – പുന്നശ്ശേരി റോഡ് അറ്റകുറ്റപ്പണി പ്രവർത്തി ടെൻഡർ ചെയ്തു: ഡോ. എം.കെ മുനീർ എം.എൽ.എ

hop thamarassery poster
Koduvally, നിയോജകമണ്ഡലത്തിലെ പരപ്പൻപൊയിൽ – പുന്നശ്ശേരി റോഡിലെ അറ്റകുറ്റപ്പണികൾക്കായി കേരള റോഡ് ഫണ്ട് ബോർഡ് മുഖേന അനുവദിച്ച 10 ലക്ഷം രൂപയുടെ പ്രവർത്തി ടെൻഡർ ചെയ്തതായി ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു.
നിലവിൽ റോഡിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്നതടക്കമുള്ള  പ്രവർത്തിയാണ്  ടെൻഡർ ചെയ്തിട്ടുള്ളത്.
കിഫ്ബി മുഖേനെ അനുവദിച്ച 45 കോടി രൂപയുടെ റോഡ് നവീകരണ പ്രവർത്തിയുടെ സാങ്കേതികാനുമതി ലഭ്യമായിരുന്നെങ്കിലും എസ്റ്റിമേറ്റ് തെയ്യാറാക്കിയതിൽ ചില അപാകതകൾ  സംഭവിച്ചതിനാൽ സാങ്കേതികാനുമതി റദ്ധ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും, പിന്നീട് എഫ്.ഡി.ആർ സാങ്കേതിക വിദ്യയിൽ നടത്തുന്ന നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച എസ്റ്റിമേറ്റ് തയ്യാറാക്കി, പുതിയ സാങ്കേതിക അനുമതിക്ക് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുള്ളതായും ഡോ.എം.കെ.മുനീർ അറിയിച്ചു.  സാങ്കേതികാനുമതി ലഭ്യമാകുന്ന മുറക്ക് പ്രസ്തുത പ്രവർത്തി ആരംഭിക്കുന്നതിന് സാധിക്കുമെന്നും എം.എൽ.എ അറിയിച്ചു.
റോഡിൽ ജലജീവൻ മിഷൻ മുഖേനയുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് നിലവിൽ റോഡ് വെട്ടി മുറിച്ചത്, വാട്ടർ അതോറിറ്റി തന്നെ പുന:സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test