Koodaranji, Anakallumpara, injured youth dies after bike falls into Koka image

Koodaranji, ആനക്കല്ലുംപാറയിൽ ബൈക്ക് കൊക്കയിലേക്ക് വീണു പരിക്കേറ്റ യുവാവ് മരണപ്പെട്ടു

hop thamarassery poster

Koodaranji: കൂമ്പാറ കക്കാടം പൊയിൽ റോഡിൽ ആനക്കല്ലും പാറയിൽ ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.

അരീക്കോട് കാവനൂർ കാരാപറമ്പ് ന്യൂ ബസാർ പുത്തൻ പീടിക പി.പി മൊയ്ത‌ീന്റെ മകൻ മുനീബ്(32) ആണ് മരിച്ചത്. സഹ യാത്രികൻ കാവനൂർ സ്വദേശിയായ അനീസിനെ Kozhikode സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി കക്കാടംപൊയിൽ ഭാഗത്തു നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന ബുള്ളറ്റാണ് അപകടത്തിൽ പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി ഇരുവരെയും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മുനീബിൻ്റെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നവംബറിൽ ഇതേ സ്ഥലത്ത് ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് രണ്ടു വിദ്യാർത്ഥികൾ മരിച്ചിരുന്നു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test