Koodaranji: ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറി കൂമ്പാറ വഴി നടപ്പാക്കുന്ന 2025- 26 വർഷത്തെ വാർഷിക പദ്ധതി എസ് സി കുടുംബങ്ങൾക്ക് മുട്ടക്കോഴി വിതരണം ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജയൻ, ബാബു മൂട്ടോളി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, കൂമ്പാറ വെറ്ററിനറി സർജൻ ഡോ.ബിനീഷ് പി. പി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ എസ് .സി ഗുണഭോക്താക്കൾക്ക് 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം വിതരണം നടത്തുന്നതാണ്.
Koodaranji Grama Panchayat launched its 2025–26 annual plan project to support SC families by distributing 10 layer chicks each. The program, implemented through the Koombara Veterinary Dispensary, was inaugurated by Panchayat President Adarsh Joseph in a function attended by officials, committee members, and veterinary staff.